മുഹമ്മ: കരപ്പുറത്തെ ചൊരിമണലിൽ മഞ്ചേരി നേത്രൻ വിളഞ്ഞു.മുഹമ്മ വെളിയിൽ കുഞ്ഞുമോന്റെ കൃഷിയിടത്തിലാണ് മുന്നൂറോളം നേന്ത്ര വാഴകൾ കുലച്ച് നിൽക്കുന്നത്. മുമ്പ് മഞ്ചേരിയിൽ വിളഞ്ഞിരിന്നതും ഇപ്പോൾ കർണ്ണാടകയിൽ മാത്രം കാണപ്പെടുന്നതുമായ ഉയരം കുറഞ്ഞ വാഴയാണ് മഞ്ചേരി നേന്ത്രൻ.മൂന്നടി ഉയരം ആകുമ്പോൾ തന്നെ കുലയ്ക്കാൻ തുടങ്ങുമെന്നതും ഏഴു മാസത്തിനുള്ളിൽ വിളവെടുക്കാമെന്നതുമാണ് ഈ വാഴയുടെ പ്രത്യേകത. കുട്ടികൾക്ക് വരെ വാഴക്കുല വെട്ടാൽ കഴിയും. സാധാരണ നേന്ത്രക്കുലയുടെ അത്രയും വലിപ്പം വരില്ലെങ്കിലും വിളവെടുക്കാൻ ഏഴു മാസം മതി എന്നത് നേട്ടമാണ്. നേന്ത്രൻ വിളവെടുക്കാൻ ഒരു വർഷം വേണ്ടപ്പോഴാണ് ഏഴു മാസം കൊണ്ട് മഞ്ചേരി നേന്ത്രൻ പാകമാകുന്നത്.ഒരു പരീക്ഷണം എന്ന നിലയിലാണ് മഞ്ചേരി നേത്രന്റെ വിത്ത് കർണ്ണാടകയിൽ നിന്ന് വരുത്തിയതെന്ന് കുഞ്ഞുമോൻ പറയുന്നു. മുഹമ്മ കൃഷി ഭവനും ആത്മയും കുഞ്ഞുമോന് പ്രോത്സാഹനം നൽകുന്നു.