മാവേലിക്കര : എസ്.എൻ.ഡി.പി യോഗം കടവൂർ 145ാംനമ്പർ ശാഖയോഗത്തിൽ എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അനുമോദനവും പഠനോപകരണ വിതരണവും നടന്നു. പ്രസിഡന്റ് സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഭുവനേന്ദ്രബാബു, പ്രകാശ്,വിശ്വൻ, ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.