അമ്പലപ്പുഴ: എസ്.എൻ.ഡി.പി യോഗം 3715-ാം നമ്പർ കോമന ശാഖയുടെ നേതൃത്വത്തിൽ 10 മേഖലകളുടെ സംയുക്തമായി യോഗം നടന്നു. ശ്രീനാരായണ ഗുരുദേവന്റെ 170-ാം ജയന്തി വിജയമാക്കുവാനും യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ വർഗീയ വാദിയെന്നു മുദ്ര കുത്തി വാഅടപ്പിക്കാമെന്ന് ആരെങ്കിലും കരുതിയാൽ ശക്തമായ ചെറുത്തു നിൽപ്പ് നടത്തുമെന്നും ഐക്യകണ്ഠേന യോഗം പ്രമയം പാസാക്കി. ഗുരുദേവ ജയന്തി ദിനാഘോഷത്തിൽ യൂത്ത് മൂവ് മെന്റിന്റെ നേതൃത്വത്തിൽ മെഗാബൈക്ക് റാലിയും കുട്ടനാട് സൗത്ത് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന മെഗാ തിരുവാതിരയിൽ ശാഖയിൽ നിന്ന് 100 വനിതകളെ പങ്കെടുപ്പിക്കുവാനും തീരുമാനിച്ചു.യോഗം എൻ.മോഹൻദാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി.ദിലീപ് അദ്ധ്യക്ഷനായി .കുട്ടനാട് സൗത്ത് യൂണിയൻ മൈക്രോ ഫിനാൻസ് കോ-ഓർഡിനേറ്റർ വിമല പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി. എസ്. രാജൻ ശ്രീഭവനം, പി.വി. വിജയൻ ,സൂജിസന്തോഷ്, വി. ഉത്തമൻ അമ്പലപ്പഴ, മണിയമ്മ രവീന്ദ്രൻ, ജലജ ഉണ്ണികൃഷ്ണൻ, യൂണിറ്റ് കൺവീനേഴ്സ് എന്നിവർ സംസാരിച്ചു.രജികല നന്ദി പറഞ്ഞു .