ഹരിപ്പാട്: സി.പി.എം കാർത്തികപ്പള്ളി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പി.കെ.സി അനുസ്മരണം നടത്തി. പുന്നപ്ര വയലാർ സമര സേനാനിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന ,സപി.കെ.ചന്ദ്രാനന്ദന്റെ അനുസ്മരണ സമ്മേളനം ജില്ലാ കമ്മിറ്റിയംഗം എൻ.സജീവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.ബി രാജേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം എം .സുരേന്ദ്രൻ, എരിയാ സെക്രട്ടറി വി.കെ.സഹദേവൻ, എം .കെ .വേണുകുമാർ, ആർ. വിജയകുമാർ, ഷീജാ മോഹൻ, ജോൺ ചാക്കോ എന്നിവർ സംസാരിച്ചു.