fdgyt

മുഹമ്മ :മുഹമ്മ പഞ്ചായത്ത് ഒമ്പതാം വാർഡിൽ ജപ്പാൻ ജലവിതരണം മുടങ്ങിയത് പ്രദേശവാസികളെ വലയ്ക്കുന്നു. 50 ഓളം വീട്ടുകാരാണ് ഇത് മൂലം ദുരിതം അനുഭവിക്കുന്നത്. വെള്ളക്കെട്ട് മൂലം പകർച്ച വ്യാധിഭീഷണിയിലാണ് പ്രദേശം. കായലോര വാർഡായതിനാൽ മറ്റ് ജലസ്രോതസുകളെ ആശ്രയിക്കാനാകാത്ത സ്ഥിതിയാണ്. മുഹമ്മ ടൗണിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി പാചകാവശ്യങ്ങൾക്കുള്ള വെള്ളം വിലയ്ക്ക് വാങ്ങിയാണ് ഉപയോഗിക്കുന്നത്. മറ്റ് ആവശ്യങ്ങൾക്ക് കായലും തോടുമാണ് ആശ്രയം.തീരത്തെ വീടുകൾ വെള്ളക്കെട്ടിലായതും വിനയാണ്. ദിവസങ്ങളായി തുടരുന്ന മഴയിൽ തോടുകളിലെ മാലിന്യം പറമ്പുകളിൽ നിറയുകയാണ്:
പൈപ്പ് പൊട്ടി ജലം പാഴാകുന്നതും മുഹമ്മയിൽ പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം.

......

''മുഹമ്മ അങ്ങാടിക്കടവ് - തോട്ടുമുഖപ്പിൽ കായൽ തീര റോഡിൽ ജപ്പാൻ ജലവിതരണ പൈപ്പ്പൊട്ടി ഒലിക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി.വെള്ളം നിരന്തരം ഒഴുകി റോഡ് തകർന്നു. പരാതിപ്പെട്ടിട്ടും വാട്ടർഅതോറിട്ടി ഉദ്യോഗസ്ഥർ അനാസ്ഥയാണ് കാണിക്കുന്നത്.

പ്രദേശവാസികൾ