കുട്ടനാട്: സ്വാതന്ത്ര്യസമരസേനാനിയും എ.ഐ.സി.സി അംഗവും കേരളാ കോൺഗ്രസ് സ്ഥാപക നേതാവും കുട്ടനാടിന്റെ ആദ്യ എം.എൽ.എയുമായ തോമസ് ജോണിന്റെ 43-ാം ചരമവാർഷികം 11ന് തോമസ് ജോൺ അനുസ്മരണ സമിതിയുടെ നേതൃത്വത്തിൽ ആചരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. . പുളിങ്കുന്ന് റോഡ് മുക്കിൽ സ്ഥാപിച്ചിട്ടുള്ള അദ്ദേഹത്തിന്റെ സ്മാരകത്തിൽ അന്നേദിവസം രാവിലെ പുഷ്പാർച്ചനയും പ്രത്യേക പരിപാടിയും സംഘടിപ്പിക്കുന്നതോടൊപ്പം പുളിങ്കുന്ന് സെന്റ് മേരീസ് ഫൊറോന പള്ളിയിൽ വിശുദ്ധ കുർബാനയും ഒപ്പീസും ചൊല്ലും. ഈ വർഷത്തെ തോമസ് ജോൺ പുരസ്ക്കാരം ഇന്ത്യൻ മാനേജ്മെന്റ് ഗുരുവായി അറിയപ്പെടുന്ന പ്രൊഫ.ജെ. ഫിലിപ്പിന് മന്ത്രി റോഷി അഗസ്റ്റിൻ പിന്നീട് സമ്മാനിക്കും.രക്ഷാധികാരി അലക്സ് മാത്യു, ചെയർമാൻ ബാബു വടക്കേകളം , കൺവീനർ എ.എസ്.വിശ്വനാഥൻ,വൈസ് ചെയർപേഴ്സൺ ജോളി ജോസഫ് , വൈസ്. ചെയർമാൻസന്തോഷ് കുമാർ കൊച്ചുകളം , ജോ. കൺവീനർ ഔസേപ്പച്ചൻ വെമ്പാടംതറ , വൈസ് ചെയർമാൻ ജോഷി പരുത്തിക്കൽ ,ജോ.കൺവീനർ പ്രശാന്ത് കൂവക്കാട് , ട്രഷറർ ജോൺ സി.ടിറ്റോ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
.