ഹരിപ്പാട്: റോട്ടറി ക്ലബ് ഹരിപ്പാട് ഗ്രേറ്റർ ഈ വർഷം നടപ്പിലാക്കുന്ന ‘ഉയരെ’ ഡിസ്ട്രിക് പദ്ധതിയുടെ ക്ലബ് തല ഉദ്ഘാടനം കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ ഭായ് നിർവഹിച്ചു. കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ തെരെഞ്ഞെടുത്ത ഗുണഭോക്താക്കൾക്കു സ്കിൽ ഡെവലപ്പ്മെന്റിൽ പരിശീലനം നൽകി തൊഴിൽ നൈപ്പുണ്യം നൽകുന്ന പദ്ധതിയാണ് ഉയിരേ. കേരളത്തിൽ തിരുവനന്തപുരം മുതൽ അരൂർ വരെയുള്ള അഞ്ചു ജില്ലകളിൽ പദ്ധതി 11 ന് നടപ്പിൽ വരും. വനിതകൾ, വിധവകൾ, അംഗ പരിമിതർ എന്നിവർക്ക് മുൻഗണന ലഭിക്കും. പദ്ധതിയുടെ നടത്തിപ്പിന് സംസ്ഥാന തലത്തിൽ ഒരു കോർ കമ്മിറ്റി രൂപീകരിച്ചു. ക്ലബിന്റെ നിയുക്ത പ്രസിഡന്റ് അനിൽ പ്രസാദിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അസിസ്റ്റന്റ് ഗവർണർ സുരേഷ് ഭവാനി, സെക്രട്ടറി ബിനു ജോൺ, പദ്ധതി ചെയർമാൻ ജേക്കബ് സാമൂവൽ, മുൻ അസിസ്റ്റാൻഡ് ഗവർണരുമാരായ ബി. ബാബുരാജ്, ഡോ .എസ്. പ്രസന്നൻ, എം .മുരുകൻ പാളയത്തിൽ , മുൻ പ്രസിഡന്റ് പി .സുരേഷ് റാവു, പ്രമോദ് ഇട്ടിക്കാട്ടിൽ, ആർ.കെ പ്രകാശ്, രാജേഷ് സി.എൻ, സന്തോഷ്‌കുമാർ എന്നിവർ സംസാരിച്ചു