photo-

ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതി അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിരോധ സമരം നടത്തി. സി.പി.എം താമരക്കുള, തെക്ക് വടക്ക് ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ നടന്ന സമരം ഏരിയാ കമ്മിറ്റി സെക്രട്ടറി ബി.ബിനു ഉദ്ഘാടനം ചെയ്തു. വടക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി എസ്. പ്രശാന്ത് അധ്യക്ഷനായി. താമരക്കുളം തെക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി.പ്രസന്നൻ, ഏരിയാ കമ്മിറ്റിയംഗങ്ങളായ പി.രാജൻ, വി.ഗീത, ആർ. ബിനു തുടങ്ങിയവർ സംസാരിച്ചു.