കായംകുളം: തകർന്നുകിടക്കുന്ന കരിയിലക്കുളങ്ങര - പത്തിയൂർ ഫാക്ടറിപ്പടി റോഡും കരിയിലകുളങ്ങര - മാവിലേത്ത് റോഡും പുനർനിർമ്മിച്ച് സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട്, പത്തിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.ശ്രീജിത്ത് പത്തിയൂർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആമ്പക്കാട്ട് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ടി.സൈനുൽ ആബ്ദീൻ മുഖ്യപ്രഭാഷണം നടത്തി.