ചേർത്തല : റോട്ടറിക്ലബ് ഒഫ് ചേർത്തലയുടെ പുതിയ ഭാരവാഹികളുടെ നേതൃത്വത്തിൽ വികസന പദ്ധതികൾക്കു തുടക്കമായി. സുമേഷ് ചെറുവാരണത്തിന്റെ നേതൃത്വത്തിലുള്ള ഭാരവാഹികൾ ഇന്നലെ ചുമതലയേറ്റു. പരിസ്ഥിതി സംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും പ്രാധാന്യം നൽകി അടിസ്ഥാനതലത്തിൽ സഹായമാവശ്യമുള്ള ജനവിഭാഗങ്ങൾക്ക് തണലാകുന്ന 13 പദ്ധതികളാണ് ഒരുവർഷത്തേക്ക് ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് റോട്ടറി മുൻ ഗവർണർ ബി.ബാബുമോൻ, പ്രസിഡന്റ് സുമേഷ് ചെറുവാരണം,സെക്രട്ടറി വിനോദ് മായിത്തറ,ഖജാൻജി ബിനുജോൺ,സി.കെ.സുരേഷ്ബാബു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മിയോവാക്കി വനമൊരുക്കൽ,ജീവിതശൈലി രോഗങ്ങൾക്കെതിരെ വെൽനെസ്സ് വർക്ക്‌ഷോപ്പ്,1000 പേർക്ക് നൈപുണ്യ വികസന പരിശീലനം,ഭിന്നശേഷിക്കാർക്കാർക്ക് വരുമാനമാർഗം,ആറുലക്ഷം വീതം മുടക്കി നിർദ്ധനരായവർക്ക് അഞ്ചുവീടുകൾ,മത്സ്യതൊഴിലാളികളുടെ വളളങ്ങൾ എൽ.പി.ജിയിലേക്കു മാറ്റുക തുടങ്ങിയ പദ്ധതികളാണ് നടപ്പാക്കുന്നത്. സ്ഥാനമേറ്റെടുക്കൽ സമ്മേളനത്തിൽ ഡിസ്ട്രിക്റ്റ് ഗവർണർ കൃഷ്ണൻ.ജി.നായർ മുഖ്യ അതിഥിയായി.
ഭാരവാഹികൾ:സുമേഷ് ചെറുവാരണം(പ്രസിഡന്റ്),വിനോദ് മായിത്തറ(സെക്രട്ടറി),ബിനുജോൺ(ഖജാൻജി).ഡോ.ശ്രീദേവൻ(അസി ഗവർണർ),ധനേശൻ പൊഴിക്കൽ(പ്രോജക്ട് ചെയർമാൻ),അഡ്വ.സി.കെ.രാജേന്ദ്രൻ(അഡ്മിനിസ്‌ട്രേറ്റർ),ശിവൻകുട്ടിനായർ(വൈസ് പ്രസിഡന്റ്),സി.കെ.സുരേഷ്ബാബു(മെമ്പർഷിപ്പ് മേയർ),ഡോ.കെ.ഷൈലമ്മ(റോട്ടറി ഫൗണ്ടേഷൻ ചെയർപേഴ്സൺ),ബിജുമല്ലാരി (ഇന്റർ നാഷണൽ ചെയർമാൻ).