kjs

മാവേലിക്കര: അന്തരിച്ച സ്വാതന്ത്ര്യസമര സേനാനിയും അദ്ധ്യാപകനുമായിരുന്ന കളയ്ക്കാട്ട് കെ. ഗംഗാധരപ്പണിക്കരുടെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് അദ്ദേഹത്തിന്റെ മകൻ, കെ. ജി. സഹൃദയൻ പുന്നമൂട് പബ്ലിക് ലൈബ്രറിക്ക് 5 സെന്റ് ഭൂമി ദാനാധാരമായി നൽകി. ലൈബ്രറി, റീഡിംഗ് റൂം , കോൺഫറൻസ് ഹാൾ എന്നിവ ഉൾക്കൊള്ളുന്ന കെ.ഗംഗാധപ്പണിക്കർ സ്മാരക സാംസ്കാരിക മന്ദിരം ഉടൻ ഈ സ്ഥലത്ത് നിർമ്മിക്കും. 2016-ൽ , ലൈബ്രറി ആരംഭിച്ച കാലം മുതൽ രക്ഷാധികാരിയായിരുന്നു കെ.ഗംഗാധരപ്പണിക്കർ. 103ാം വയസിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഒന്നാം ചരമവാർഷികമാണ് 14 ന് . ഭൂമി രജിസ്ട്രേഷൻ രേഖ ലൈബ്രറിക്കു വേണ്ടി പ്രസിഡന്റ് ഡേവിഡ് മാത്യുവും സെക്രട്ടറി അഡ്വ. എൻ.ശ്രീകുമാറും സഹൃദയനിൽ നിന്ന് ഏറ്റുവാങ്ങി കെ. ഗംഗാധരപ്പണിക്കരുടെ മക്കളായ നന്ദിനി വേണുഗോപാൽ, കെ.ജി സനാതനൻ, ഹരണി, റെസിഡന്റ്സ് അസോ. പ്രസിഡന്റ് സുനിൽകുമാർ , ആകാശവാണി മുൻ അസി.ഡയറക്ടർ ഡി. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു. അയ്യായിരത്തോളം പുസ്തകങ്ങളും 340 അംഗങ്ങളുമുള്ള പുന്നമൂട് പബ്ലിക് ലൈബ്രറി ചന്തയ്ക്ക് പിറകിലെ മുനിസിപ്പൽ ഷോപ്പിങ്ങ് കോംപ്ലക്സിലാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ജില്ലയിലെ ആദ്യത്തെ പുസ്തകക്കൂട് സ്ഥാപിച്ചത് ഈ ലൈബ്രറിയാണ്.