photo

ചേർത്തല:പൊതുമേഖലാ സ്ഥാപനമായ സിൽക്കിന്റെ പതിനഞ്ചേക്കർ ഭൂമിയിൽ
കെ.കെ.കുമാരൻ പാലിയേറ്റീവ് കെയർ സൊസൈറ്റിയും കർഷകൻ ശുഭകേശനും ചേർന്നു നടത്തുന്ന ഓണക്കാല കൃഷിയുടെ തൈ നടീൽ ഉദ്ഘാടനം ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് ആർ.നാസർ നിർവഹിച്ചു.
ചെയർമാൻ എസ്.രാധാകൃഷ്ണൻ,ട്രഷറർ അഡ്വ.എം.സന്തോഷ് കുമാർ, എക്സിക്യൂട്ടീവംഗം ബി.സലിം പഞ്ചായത്ത് പ്രസിഡന്റുമാരായ സുദർശനാഭായി, ഗീതാ കാർത്തികേയൻ,ജില്ലാ പഞ്ചായത്തംഗം വി.ഉത്തമൻ,മാനേജർ ഷാൽബിൻ,എംപ്ലോയിസ് യൂണിയൻ ഭാരവാഹികളായ സനീഷ്, സുരേഷ്, കർമ്മസേന കൺവീനർ ജി.ഉദയപ്പൻ,കർഷകൻ ശുഭകേശൻ,കൃഷി അസിസ്റ്റന്റ് സുരേഷ് എന്നിവർ സംസാരിച്ചു. പതിനാലിനം പച്ചക്കറികൾക്കു പുറമേ
വൈവിദ്ധ്യമാർന്ന പൂക്കളും ഇവിടെ കൃഷി ചെയ്യും. ട്രിപ്പിറിഗേഷൻ വഴിയാണ് ജലസേചനം.വിപണന സൗകര്യവും ഇവിടെ ഏർപ്പാടാക്കിയിട്ടുണ്ട്.
ഓണക്കാലത്ത് വിനോദ സഞ്ചാരികളെ ആകർഷിക്കുവാൻ കഴിയുന്ന തരത്തിലാണ് കൃഷിത്തോട്ടം ഒരുക്കിയിരിക്കുന്നത്.