കായംകുളം : കോൺഗ്രസ് കായംകുളം നോർത്ത് സൗത്ത് ബ്ലോക്ക് കമ്മിറ്റികൾ നൽകുന്ന ഉമ്മൻചാണ്ടി സ്മാരക പുരസ്‌ക്കാരം ത്രിപുരയിൽ ജില്ലാ കളക്ടറായി സേവനനുഷ്ഠിക്കുന്ന , നെടുമങ്ങാട് സ്വദേശി സജുവാഹിദിന് നൽകും. വിദ്യാഭ്യാസ മേഖലയിലെ സമഗ്ര പ്രതിഭയ്ക്കാണ് പുരസ്‌കാരം നൽകുന്നത്. കായംകുളത്ത് 18 ന് നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ കെ.സി. വേണുഗോപാൽ എം.പി. പുരസ്‌ക്കാരം നൽകും. അവികസിത മേഖലകളിൽ തിരഞ്ഞെടുപ്പ് പ്രക്രിയ വിജയകരമായി പൂർത്തീകരിച്ചതിന് ബെസ്റ്റ് ഇലക്ട്രൽ പ്രാക്ടീസ് അവാർഡും ഭൂരേഖകളുടെ ഡിജിറ്റൈസേഷൻ നൂറു ശതമാനം പൂർത്തീകരിച്ചതിനുള്ള ഭൂമി സമ്മാൻ അവാർഡും നേടിയാളാണ് സജുവാഹിദ്.