ambala

അമ്പലപ്പുഴ: പുന്നപ്ര ജ്യോതി നികേതൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വന ഹോത്സവത്തോടനുബന്ധിച്ച് ബോധവൽക്കരണ ക്ലാസും വൃക്ഷത്തൈ നടീലും സംഘടിപ്പിച്ചു. യോഗം ഫോറസ്റ്റ് റേഞ്ച് ഓഫീസർ ടി .എസ്. സേവ്യർ ഉദ്ഘാടനം ചെയ്തു. സ്കൂൾ പ്രിൻസിപ്പൽ സെൻ കല്ലുപുര അദ്ധ്യക്ഷനായി. സംരക്ഷിത വനങ്ങൾ നാളേക്ക് വേണ്ടി എന്ന വിഷയത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥൻ കൃഷ്ണദാസ് ബോധവൽക്കരണ ക്ലാസ് നയിച്ചു. വൃക്ഷങ്ങളുടെ പ്രാധാന്യം പുതിയ തലമുറയിലേക്ക് എത്തിക്കുക എന്ന ഉദ്ദേശത്തോടുകൂടി സംഘടിപ്പിച്ച യോഗത്തിൽ ബീന വിക്രമൻ സ്വാഗതവും, ഫോറസ്റ്റ് ഉദ്യോഗസ്ഥൻ മനോജ് നന്ദിയും പറഞ്ഞു.