അമ്പലപ്പുഴ : പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിലെ മഹിളാ റോഡിന്റെ ശോചനീവസ്ഥയ്ക്ക് പരിഹാരം കാരണണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനകീയ ഒപ്പ് ശേഖരണം ആരംഭിച്ചു. പ്രസിഡൻ്റ് ഹസൻ എം. പൈങ്ങാമഠം ജനകീയ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു.ഗീതാ മോഹൻദാസ് അദ്ധ്യക്ഷനായി . കെ.എച്ച്.അഹമ്മദ് കളപ്പുരയ്ക്കൽ, പി.ഉണ്ണിക്കണൻ പുത്തൻമഠം, ജി.രാധാകൃഷ്ണൻ ,ശ്രീജാ സന്തോഷ്, നൗഷാദ് അബ്ദുൽ റഹ്മാൻ, മോഹൻദാസ് പൊന്നാലയം, രങ്കനാഥൻ വട്ടത്ര, കണ്ണൻ ചേക്കാത്ര, ബാബു മാർക്കോസ് എന്നിവർ സംസാരിച്ചു.