kaladharan

മാന്നാർ : നാടിനെ ഞെട്ടിച്ച കൊലപാതകത്തിന്റെ ഓരോ വിവരങ്ങളും പുറത്ത് വരുമ്പോഴും ഉള്ളിലൊതുക്കിയ വിഷമത്തോടെ

വഴിയോരക്കച്ചവടത്തിലാണ് കൊല്ലപ്പെട്ട കലയുടെ ഇളയ സഹോദരനായ കലാധരൻ. ജന്മനാ സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത കലാധരൻ കായംകുളം - തിരുവല്ല സംസ്ഥാന പാതയോരത്ത് മാന്നാർ നായർ സമാജം സ്കൂളിന് സമീപം ഇന്നലെ റമ്പുട്ടാൻ പഴം വിൽക്കുകയായിരുന്നു. സ്ഥിരമായി ഈ ഭാഗത്ത് മാങ്ങ, കപ്പ, ചക്ക തുടങ്ങി വിവിധ ഇനങ്ങളുടെ കച്ചവടമാണ് ചെയ്തു വരുന്നത്. ആസ്ബസ്റ്റോസ് ഷീറ്റിട്ട രണ്ട് മുറിയുടെ വീടും മൂന്ന് സെന്റ് സ്ഥലവും കലാധരനുണ്ടെങ്കിലും വീടിന്റെ അവസ്ഥ ശോചനീയമായതിനാൽ അമ്മയുടെ അനുജത്തിയുടെ കൂടെയാണ് താമസം.

കലയെ കൊന്നു കുഴിച്ചുമൂടിയ സെപ്റ്റിക് ടാങ്ക് പൊട്ടിച്ച് പരിശോധിക്കുമ്പോൾ കാഴ്ചക്കാരിൽ ഒരാളായി കലാധരനും അവിടെ നിന്നിരുന്നു. സഹോദരി കൊല്ലപ്പെട്ടതാണന്ന് ഞെട്ടലോടെയായാണ് കലാധരൻ തിരിച്ചറിഞ്ഞത്. സഹോദരി ദൂരെയെവിടെയെങ്കിലും ജീവിച്ചിരിപ്പുണ്ടാകുമെന്ന വിശ്വാസത്തിലായിരുന്നു ഈ ഇളയ സഹോദരൻ. പൊലീസും ജനക്കൂട്ടവും കണ്ടപ്പോൾ സംഭവം മനസിലാക്കാൻ ആദ്യം കലാധരന് കഴിഞ്ഞിരുന്നില്ല. പിന്നീട് മനസിലായപ്പോൾ വിതുമ്പലോടെ പൊലീസ് നടപടികൾ നോക്കി നിന്നദ. കലയുടെ മൂത്ത സഹോദരൻ കവികുമാർ ഓട്ടോ ഡ്രൈവറാണ്.