s

ആലപ്പുഴ: ജില്ലയിലെ രാമങ്കരി ഗ്രാമപഞ്ചായത്ത് വാർഡ് 13, ചെറിയനാട് ഗ്രാമപഞ്ചായത്ത് വാർഡ് നാല്, മാന്നാർ ഗ്രാമപഞ്ചായത്ത് വാർഡ് 11 എന്നീ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലായ് 30​ന് നടക്കും. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിജ്ഞാപനവും വരണാധികാരി പുറപ്പെടുവിക്കുന്ന തിരഞ്ഞെടുപ്പ് നോട്ടീസും ഇന്ന് പരസ്യപ്പെടുത്തും. മാതൃക പെരുമാറ്റച്ചട്ടം നിലവിൽ വന്നു. നാമനിർദേശ പത്രിക സമർപ്പണം 11 വരെ. സൂക്ഷ്മ പരിശോധന 12​ന് നടക്കും. സ്ഥാനാർഥിത്വം 15 വരെ പിൻവലിക്കാം. വോട്ടെണ്ണൽ ജൂലൈ 31​ന് 10 മണിക്ക് ആരംഭിക്കും.