s

ആലപ്പുഴ: ഇൻഫർമേഷൻ​ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ല ഇൻഫർമേഷൻ ഓഫീസ് വിദ്യാഭ്യാസ വകുപ്പിന്റെ ലിറ്റിൽ കൈറ്റ്സുമായി സഹകരിച്ച് ജില്ലതല വായന പക്ഷാചരണത്തിന്റെ ഭാഗമായി ഇന്ന് 'തത്സമയ പ്രശ്‌നോത്തരി' പരിപാടി സംഘടിപ്പിക്കും. ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ സാഹിത്യം, ഭാഷ എന്നിവയുമായി ബന്ധപ്പെട്ട തത്സമയ പ്രശ്‌നോത്തരിയും സാഹിത്യ മേഖലയിലെ അതികായരെക്കുറിച്ച് ഇൻഫർമേഷൻ​പബ്ലിക് റിലേഷൻസ് വകുപ്പ് നിർമ്മിച്ച ഡോക്യുമെന്ററി പ്രദർശനവും നടക്കും. തത്സമയം ചോദ്യങ്ങൾ ചോദിച്ച് ആദ്യം ഉത്തരം പറയുന്നവർക്ക് പുസ്തകങ്ങളാണ് സമ്മാനമായി നൽകും.