ambala

അമ്പലപ്പുഴ: ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാർക്കായി മുച്ചക്ര സ്കൂട്ടറുകൾ നൽകി. എച്ച് .സലാം എം. എൽ. എ വിതരണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് അഡ്വ. ഷീബ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റുമാരായ സജിത സതീശൻ, പി .ജി .സൈറസ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ആർ. ജയരാജ്, ശ്രീജ രതീഷ്, അംഗങ്ങളായ വി. ആർ. അശോകൻ, ജി. വേണു ലാൽ, വി. അനിത, ആർ. ഉണ്ണി, സതി രമേശ് തുടങ്ങിയവർ സംസാരിച്ചു.