s

​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​​
പുന്നപ്ര : പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജിൽ പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്ത് 'ഇനീഷ്യോ 2024' സംഘടിപ്പിച്ചു. ഡോ. പി.സി. അനിയൻകുഞ്ഞ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. ജോച്ചൻ ജോസഫ് അധ്യക്ഷത വഹിച്ചു. ഫാ. തോമസ് കാഞ്ഞിരവേലിൽ, ഫാ. എബ്രഹാം കരിപ്പിങ്ങാംപുറം, ഫാ. ടിജോ പതാലിൽ, അഡ്വ. പ്രദീപ് കൂട്ടാല, ജോബിൻ പി. ജോസഫ് എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു.