ഹരിപ്പാട് : സി.പി.എം ഹരിപ്പാട് ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുന്നപ്ര- വയലാർ സമരസേനാനിയും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായിരുന്ന പി.കെ.ചന്ദ്രാനന്ദൻ അനുസ്മരണ സമ്മേളനം , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റംഗം എം.സത്യപാലൻ ഉദ്ഘാടനം ചെയ്തു. എൻ.സോമൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ കമ്മിറ്റിയംഗവും കയർഫെഡ് ചെയർമാനുമായ ടി.കെ.ദേവകുമാർ, ഏരിയ സെക്രട്ടറി സി.പ്രസാദ്, ഏരിയ കമ്മിറ്റിയംഗം എസ് കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.