ഹരിപ്പാട്: മുതുകുളം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ നടന്ന "ഞാറ്റുവേല ചന്തയും കർഷക സഭയും " മുതുകുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ജ്യോതിപ്രഭ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്ന്റ് ജി.ലാൽമാളവ്യ അദ്ധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ മഞ്ജു അനിൽകുമാർ, സബിത വിനോദ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ ശുഭ ഗോപകുമാർ, എസ്.ഷീജ, സി.വി.ശ്രീജ, പി.ബിന്ദു, കെ.ശ്രീലത, കൃഷി ഓഫീസർ ജെ.നാജിത, കൃഷി ഉദ്യോഗസ്ഥരായ ബി.ഷിഹാബുദ്ദീൻ, ഷീലാറാണി, ശശികുമാർ എന്നിവർ സംസാരിച്ചു.