ggh

ഹരിപ്പാട്: കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിലും ഹരിപ്പാട് സി.ബി.സി വാര്യർ ലൈബ്രററിയും ചേർന്ന് വായനാപക്ഷാചരണത്തിന്റെ ഭാഗമായി കെ. ദാമോദരൻ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കയർഫെഡ് ചെയർമാൻ ടി.കെ. ദേവകുമാർ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് എസ്. സുരേഷ് അദ്ധ്യക്ഷനായി. കെ.എസ്. കെ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം സി.പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലക രാജ് , താലൂക്ക് കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി, എൻ. സോമൻ എന്നിവർ സംസാരിച്ചു.