ഹരിപ്പാട്: പി.എം.എം.എസ്. വൈ പദ്ധതി പ്രകാരം ആറാട്ടുപുഴ ഗ്രാമപഞ്ചായത്തിലെ 1, 15, 16,17,18 വാർഡുകൾ ഉൾപ്പെടുന്ന പ്രദേശത്തെ, മത്സ്യഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവായതായി രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു. സംസ്ഥാന വിഹിതതമായ 3.4 കോടിയും, കേന്ദ്രവിഹിതമായ 2.77 കോടിയയും, ചേർത്ത് 6.19 കോടി രൂപാണ് അടങ്കൽ തുക. രമേശ് ചെന്നിത്തല എം.എൽ.എ ചെയർമാനും, ആറാട്ടുപുഴ പഞ്ചായത്ത് പ്രസിഡന്റ് സജീവൻ വൈസ് ചെയർമാനും, ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ കൺവീനറുമായ സമതിയും പദ്ധതി നിർവ്വഹണങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി രൂപീകരിച്ചു. ഇതിന്റെ ഭാഗമായി ഹരിപ്പാട് എം.എൽ.എ ക്യാമ്പ് ഓഫീസിൽ യോഗം വിളിച്ചു ചേർത്ത് പദ്ധതി പ്രവർത്തനങ്ങളുടെ കാര്യങ്ങൾ വിലിയിരുത്തിയെന്ന് രമേശ് ചെന്നിത്തല എം.എൽ.എ അറിയിച്ചു.