ആലപ്പുഴ : ടൂറിസം പൊലീസും പോർട്ട് അധികൃതരും സംയുക്തമായി ഹൗസ് ബോട്ടുകളിൽ നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തീയ മൂന്ന് ഹൗസ് ബോട്ടുകൾ യാഡലേക്ക് മാറ്റാൻ നോട്ടീസ് നൽകി. നാല് ഹൗസ് ബോട്ടിന് പിഴ ചുമത്തി. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരമാണ് പരിശോധന.
വരും ദിവസങ്ങളിൽ മതിയായ രേഖകൾ ഇല്ലാത്ത ബോട്ട്കൾക്കെതിരെ ശക്തമായ നടപടി ഉണ്ടാകുമെന്ന് പോർട്ട് ഓഫീസർ ക്യാപ്റ്റൻ എബ്രാഹം വി.കുര്യക്കോസ് അറിയിച്ചു ആലപ്പുഴ ടൂറിസം പൊലീസ് എസ്.ഐ. പി.ആർ.രാജേഷ്, എ.എസ്.ഐ ശ്രീജ, സി.പി.ഒ ബി.പ്രസാദ് , സി.നകുല കുമാർ എന്നിവരും പോർട്ട് കൺസർവേറ്റർ അനിൽകുമാർ, സ്ക്വാഡ് അംഗം ടി .എൻ.ഷാബു എന്നിവർ പങ്കെടുത്തു