കായംകുളം : നാൽപ്പത് ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പ്പന്നം പിടികൂടി.പാലക്കാട് സ്വദേശിയും വാൻഡ്രൈവറുമായ നെല്ലായി, പൊട്ടച്ചിറ വെള്ളിക്കാട്ട് തൊടിയിൽ ഹംസ (27), പാലക്കാട് കരിമ്പ കല്ലിയോട് വടക്കതിൽ ഷറഫുദ്ദീൻ (44) എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം പുലർച്ചെ നാലുമണിയോടെ ദേശീയ പാതയിൽ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തു വച്ചായിരുന്നു , പുകയില ഉത്പ്പന്നങ്ങൾ കൊണ്ടുവന്ന വാഹനം സഹിതം പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. നിരോധിത ഉത്പ്പന്നങ്ങളായ ഹൻസും, കൂളുമടക്കം 93 ചാക്ക് ഉത്പ്പന്നങ്ങളാണ് പിടിച്ചെടുത്തത്. ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടു പോകുകയായിരുന്നു പുകയില ഉത്പ്പന്നങ്ങൾ . ജില്ലാ പൊലീസ് മേധാവിയ്ക്ക് ലഭിച്ചരഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് നടന്നത്.