എരമല്ലൂർ : ദേശീയപാത നിലവാരത്തിൽ നിർമ്മാണം പൂർത്തിയാക്കി ഒരു വർഷം തികയുന്നതിനു മുമ്പേ കുഴികൾ രൂപപ്പെട്ട തകർന്ന ദേശീയപാത -ചന്തിരൂർ പഴയ പാലം റോഡ് ചന്തിരൂർ സംയുക്ത റസിഡന്റ്സ് അസോസിയേഷൻ പ്രവർത്തകർ കോൺക്രീറ്റ് ചെയ്തു സഞ്ചാരയോഗ്യമാക്കി.
അരൂർ -തുറവൂർ ഉയരപ്പാത നിർമ്മാണവുമായി ബന്ധപ്പെട്ടു ഒരു വരി പാതയിലുണ്ടാകുന്ന ഗതാഗതസ്തംഭനം ഒഴിവാക്കാൻ, പഴയ റോഡ് ദേശീയ പാതയുമായി ബന്ധപ്പെടുന്ന ചന്തിരൂർ സെന്റ് മേരീസ് പള്ളിമുതൽ എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ക്ഷേത്രം വരെ രണ്ടു കിലോമീറ്ററോളം ദൂരത്തിൽ വാഹനങ്ങൾ വഴി തിരിച്ചു വിട്ടതോടെ പലയിടത്തും അഗാധമായ കുഴികൾ രൂപപ്പെടുകയായിരുന്നു.
അസോസിയേഷൻചെയർമാൻ എം.ഉബൈദ്, ഷാഹുൽ ഹമീദ്, സിദ്ദിഖ്, അഷ്റഫ്,മോഹൻ എന്നിവരുടെ നേതൃത്വത്തിലാണ് കുഴി അടച്ചത്.