ചാരുംമൂട്: താമരക്കുളം കൊട്ടക്കാട്ടുശ്ശേരി ആറാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു മെരിറ്റ് അവാർഡുകൾ സമ്മാനിച്ചു. പി.സി.വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ മുഖ്യ പ്രഭാഷണം നടത്തി.എൻ.കുമാര ദാസ് അദ്ധ്യക്ഷത വഹിച്ചു.വിവിധ മേഖലയിൽ മികവ് തെളിയിച്ചവർക്കുള്ള പ്രതിഭാ പുരസ്‌കാര വിതരണവും വിടപറഞ്ഞ കോൺഗ്രസ് നേതാക്കളുടെ അനുസ്മരണവും നടന്നു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണു, ബ്ലോക്ക് പ്രസിഡന്റ് ജി.ഹരിപ്രകാശ്, റ്റി.മൻമഥൻ, ശ്രീകുമാർ അളകനന്ദ, പി രഘു,റെനി തോമസ്,വന്ദന സുരേഷ്, രജിത അളകനന്ദ, മുത്താരാ രാജ്, ഡോ.അബ്‌ദുൾ റസാഖ്,മിഥുൻ, സജി, ഷാജി തുടങ്ങിയവർ സംസാരിച്ചു.