ചാരുംമൂട് : കെ.എസ്.എസ്.പി.എ മാവേലിക്കര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭി മുഖ്യത്തിൽ ജൂലായ് 1പെൻഷൻ പരിഷ്കരണ ദിനമായി ആചരിച്ചു.നൂറനാട് സബ് ട്രഷറിക്ക് മുന്നിൽ നടന്ന പ്രകടനവും വിശദീകരണ യോഗവും താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് , ജി.വേണു ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിിന്റ് സെക്രട്ടറി ചന്ദ്രശേഖര കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എൻ. ബാലകൃഷ്ണപിള്ള മുഖ്യപ്രഭാഷണം നടത്തി. ആർ.രവീന്ദ്രൻ പിള്ള , കെ.ആർ. സുധാകരൻ നായർ,കെ. രാജേന്ദ്രൻ, പി.എം. ഷാജഹാൻ, വി.സുരേന്ദ്രൻ, കെ.എം. ബഷീർ, ശ്രീദേവി,വിജയാംബിക കുമാരി, സുകുമാരപിള്ള, മാമൻ, നാരായണൻ തുടങ്ങിയവർ സംസാരിച്ചു.