അമ്പലപ്പുഴ : ഭക്ഷണവിതരണത്തിൽ ജീവനക്കാർക്കിടയിൽ വ്യാപക ആക്ഷേപം ഉയർന്നത് പരിഗണിച്ച് പുന്നപ്ര മിൽമ കാന്റീൻ അടച്ചിടാൻ തീരുമാനിച്ചു. ബുധനാഴ്ച കൂടിയ അടിയന്തിര കാന്റീൻ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം. വ്യാഴാഴ്ചത്തെ പ്രഭാതഭക്ഷണത്തിന് ശേഷം കാന്റീൻ അടച്ചിടും. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതുവരെ ഒരുമാസത്തേക്കാണ് കാന്റീൻ അടച്ചിടാനാണ് തീരുമാനം. വൃത്തിഹീനമായ സാഹചര്യത്തിലാണ് കാന്റീൻ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ഉയർന്നിരുന്നെങ്കിലും അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഊണിനോടൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവളയെ കണാനിടയായ സംഭവമാണ് നടപടിക്ക് വഴിയൊരുക്കിയത്.