മാന്നാർ : കുട്ടമ്പേരൂർ സീയോൻപുരം സെന്റ് തോമസ് ഓർത്തഡോക്‌സ് പള്ളിയിൽ ദുഖ്റോനോ പെരുന്നാൾ ആചരിച്ചു . ഫാ.സോണി വി.മാണിയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാന നടന്നത്.വികാരി ഫാ.നൈനാൻ ഉമ്മൻ, ഫാ.സഞ്ജു പി.മാത്യു, ഫാ.തോമസ് പുന്നൂസ് എന്നിവർ സഹകാർമ്മികത്വം വഹിച്ചു.