ചേർത്തല: ചേർത്തല ടൗൺ റോട്ടറി ക്ലബിന്റെ പുതുതായി തിരഞ്ഞെടുക്കപെട്ട ഭാരവാഹികൾ നാളെ ചുമതലയേൽക്കും. റോട്ടറി ഹാളിൽ വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ ഹൈക്കോടതി മുൻ ജസ്റ്റിസ് കമാൽപാഷ മുഖ്യാതിഥിയാകും.റോട്ടറി ഡിസ്ട്രിക്റ്റ് ഗവർണർ ജോൺ ഡാനിയേൽ,മീരാജോൺ എന്നിവർ വിശിഷ്ട അതിഥികളാകും.
ജിവകാരുണ്യ,സേവന പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകിയുള്ള പദ്ധതികളാണ് പുതിയ വർഷത്തിലും ക്ലബ് ഏറ്റെടുക്കുന്നതെന്ന് നിയുക്ത പ്രസിഡന്റ് എൻ.ജി.നായർ,നിലവിലെ പ്രസിഡന്റ് കെ.ലാൽജി,നിയുക്ത സെക്രട്ടറി ഡോ.എം.എൽ.ലൂക്കോസ്,ട്രഷറർ ജിതേഷ് നമ്പ്യാർ,ക്ലബ് ട്രൈനർ എ.അബ്ദുൾബഷീർ,ആർ.കൃഷ്ണപ്രസാദ് എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.പുതിയ പദ്ധതികൾ വിവിധ സ്‌കൂളുകൾക്കുളള ശുചീകരണ സാമഗ്രികൾ വിതരണം ചെയ്ത് ചേർത്തല ഡിവൈ.എസ്.പി എസ്.ഷാജി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളെയും യുവജനങ്ങളെയും ലക്ഷ്യമിട്ടുള്ള ഉയരെ പദ്ധതിയടക്കം ഒരു വർഷം നീളുന്ന വിവിധങ്ങളായ പദ്ധതികളാണ് താലൂക്കിൽ ക്ലബ് നടപ്പാക്കുന്നതെന്നും ഭാരവാഹികൾ അറിയിച്ചു.