മുഹമ്മ: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ മുഹമ്മ ശ്രാമ്പിയ്ക്കൽ ശ്രീദേവി ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികവും പുണർതം മഹോത്സവവും നാളെയും മറ്റന്നാളുമായി നടക്കും. മേൽശാന്തി പ്രമോദ് ശാന്തി മുട്ടത്തിപ്പറമ്പ്, അമൽ ശാന്തി വെച്ചൂർ എന്നിവർ നേതൃത്വം നൽകും. നാളെ വൈകിട്ട് 7.15ന് ഭക്തി ഗാനമേള. മറ്റന്നാൾ രാവിലെ 9ന് പൊങ്കാലയ്ക്ക് യൂണിയൻ പ്രസിഡന്റ് വി.എം.പുരുഷോത്തൻ ഭദ്രദീപ പ്രകാശനം നടത്തും.