ചേർത്തല: വാരനാട് ദേവീക്ഷേത്രത്തിൽ വനം വകുപ്പിന്റെ നേതൃത്വത്തിൽ അഞ്ചിന് പരിസ്ഥിതി സെമിനാറും ദേവവൃക്ഷങ്ങളുടെ നടീൽ സമർപ്പണവും നടത്തും. നാളെ രാവിലെ 11ന് ആലപ്പുഴ സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ ഒഫ് ഫോറസ്റ്റ് ഫെൻ ആന്റണി തൈനടീൽ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സന്ദേശവും അദ്ദേഹം നൽകും. ദേവസ്വം പ്രസിഡന്റ് കെ.എൻ.ഉദയവർമ്മ അദ്ധ്യക്ഷനാകും.