പൂച്ചാക്കൽ: പാണാവള്ളി വടക്കിനേഴത്ത് ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ പ്രതിഷ്ഠാ വാർഷികവും, ദേവപ്രശ്ന പരിഹാരക്രിയകളും ചാമുണ്ഡി ദേവിയുടെ ബാലാലയ പ്രതിഷ്ഠ ചടങ്ങുകളും ഇന്ന് തുടങ്ങി 7 ന് സമാപിക്കും. ഇന്ന് രാത്രി 8.30 ന് കൈകൊട്ടിക്കളി. നാളെ അയ്യപ്പ ഭാഗവത പാരായണം, 6 ന് നാരായണീയ പാരായണം, 7 ന് രാവിലെ 9 ന് ചാമുണ്ഡി ദേവിയുടെ ബാലാലയ പ്രതിഷ്ഠ, തുടർന്ന് സർപ്പദേവതകൾക്ക് കലശ പൂജയും കലശാഭിഷേകവും.