ആലപ്പുഴ : എസ്.ഡി കോളേജിൽ കെമിസ്ട്രി വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപകരുടെ ഒഴിവുണ്ട്. എറണാകുളം കോളേജ് വിദ്യാഭ്യാസ വകുപ്പ് ഉപമേധാവിയുടെ കാര്യലയത്തിലെ പാനലിൽ രജിസ്റ്റർ ചെയ്തവരായിരിക്കണം ഉദ്യോഗാർത്ഥികൾ. വെള്ള കടലാസിൽ തയാറാക്കിയ അപേക്ഷയോടൊപ്പം ബയോഡാറ്റ,സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ എന്നിവ സഹിതം 9ന് മുമ്പ് പ്രിൻസിപ്പൽ, എസ്.ഡി കോളേജ് ,സനാതനപുരം പി.ഒ,കളർകോട് ,ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കണം.