മുഹമ്മ : മുഹമ്മ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്ന സി.കെ.ഭാസ്കരൻ അനുസ്മരണം പിന്നാക്ക വികസന കോർപ്പറേഷൻ ചെയർമാൻ കെ.പ്രസാദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. ഡോ. സൈറു ഫിലിപ്പ് മുഖ്യ പ്രഭാഷണം നടത്തി. ച എം. എസ്. ലത ,സിന്ധു രാജീവ്, എം. ചന്ദ്ര, സി. ഡി. വിശ്വനാഥൻ , പി. എൻ. നസീമ , ജി. സതീഷ് , കെ. എസ്. ദാമോദരൻ , സി. കെ. സുരേന്ദ്രൻ , കെ. ഡി. അനിൽ കുമാർ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ടി. റെജി സ്വാഗതവും സി.ഡി.എസ് ചെയർപേഴ്സൺ സേതു ഭായ് നന്ദിയും പറഞ്ഞു.