ആലപ്പുഴ : തുമ്പോളി പരസ്പര സഹായനിധിയുടെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷക്കായി സ്വയംരക്ഷാ പരിശീലന പരിപാടി സംഘടിപ്പിച്ചു. കൊമ്മാടി യുവജന വായനശാല ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി പ്രസിഡന്റ് പി. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ബീന ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ വനിതാ സെൽ എ.എസ്.ഐ വി.പി.സുലേഖ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി. ചടങ്ങിൽ കെ.ആർ.ജയ സ്വാഗതം പറഞ്ഞു. എച്ച്.ഡി.രാജേഷ്, കെ.ഓമന തുടങ്ങിയവർ സംസാരിച്ചു.