തുറവൂർ:പെൻഷൻ പരിഷ്ക്കരണ നടപടികൾ ആരംഭിക്കുക, ക്ഷാമശ്വാസം ആറു ഗഡു ഉടൻ അനുവദിക്കുക, ജീവാനന്ദം പദ്ധതി ഉപേക്ഷിക്കുക, മെഡിസിപ്പിലെ അപാകതകൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ, അരൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുത്തിയതോട് സബ് ട്രഷറിയിലേക്ക് പ്രതിക്ഷേധ മാർച്ച് നടത്തി.സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ സി.വി.ഗോപി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.ആർ.വിജയകുമാർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.മേഘനാഥ്, പി.ഒ.ചാക്കോ, ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ എൻ.ദയാനന്ദൻ, ബ്ലോക്ക് സെക്രട്ടറി ബി.ജനാർദ്ദനൻ, ട്രഷറർ കെ.ശശീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.