അരൂർ: എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ചന്തിരൂർ സർവീസ് സഹകരണ ബാങ്ക് വിദ്യാഭ്യാസ അവാർഡ് നൽകി ആദരിക്കും. മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതമുള്ള അപേക്ഷ 20ന് മുമ്പ് ബാങ്ക് ഓഫീസിൽ നൽകണമെന്ന് സെക്രട്ടറി അറിയിച്ചു.