തുറവൂർ: തിരുവെങ്കിടപുരം വെങ്കിടാചലപതി ക്ഷേത്രത്തിൽ ഭാഗവത സപ്താഹ യജ്ഞവും കലശവാർഷികവും 7 ന് ആരംഭിച്ച് 15 ന് സമാപിക്കും. തിരുവെങ്കിടപുരം ഹരികുമാറാണ് യജ്ഞാചാര്യൻ. 15 ന് രാവിലെ 10 ന് ക്ഷേത്രം തന്ത്രി കടിയേക്കൽ കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കലാശാഭിഷേകം നടക്കും.