ആലപ്പുഴ: പൊതുവിദ്യാഭ്യാസ വകുപ്പും ജില്ലാഭരണകൂടവും പി.എൻ.പണിക്കർ ഫൗണ്ടേഷനും നടത്തുന്ന
'വായിച്ചു വളരുക' ക്വിസ് മത്സരം 13ന് ആലപ്പുഴയിൽ നടക്കും. രാവിലെ 10ന് ഗവ. ഗേൾസ് എച്ച്.എസിൽ എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. വായനയുടെ പ്രസക്തി, ഗുണം എന്നിവ കുട്ടികളെ ബോദ്ധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ വായന മാസാചരണത്തിന്റെ ഭാഗമായാണ് മത്സരം സംഘടിപ്പിച്ചട്ടുള്ളത്. ജില്ലയിലെ ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം സ്‌കൂൾ മേധാവിയുടെ കത്ത് കൊണ്ടുവരണം. ഫോൺ: 9745177599.