sdas

മാവേലിക്കര: പുന്നമൂട്ടിൽ പുനർനിർമ്മിച്ച ആൽത്തറയുടെ ഉദ്ഘാടനം കളക്കാട്ടു കെ.ജി.സഹൃദയൻ നിർവഹിച്ചു. ജില്ലാ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും പുന്നമൂട് പബ്ലിക് ലൈബ്രറി പ്രസിഡന്റുമായ ഡേവിഡ് മാത്യു അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർ ശ്യാമളാ കുമാരി, ആകാശവാണി മുൻ അസിസ്റ്റന്റ് ഡയറക്ടറും ഗ്രന്ഥകാരനുമായ ഡി. പ്രദീപ്‌ കുമാർ, പുന്നമൂട് പബ്ലിക് ലൈബ്രറി സെക്രട്ടറി അഡ്വ.എൻ ശ്രീകുമാർ റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ വി.സുനിൽകുമാർ കൊച്ചുവീട്ടിൽ, മുൻമുനിസിപ്പൽ കൗൺസിലർ കെ. ഹേമചന്ദ്രൻ, ലാലി കാട്ടുപറമ്പിൽ, പബ്ലിക് ലൈബ്രറി ജോയിന്റ് സെക്രട്ടറി പി. ചന്ദ്രൻ, പൗരസമിതി നേതാക്കളായ രാമചന്ദ്രൻ, ഉമേഷ്‌, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.