കായംകുളം: എസ്.എൻ ഇന്റർനാഷണൽ മോഡൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ ഡേവിഡ് മാത്യൂ രചിച്ച " പ്രചോദനത്തിന്റെ പാസ്‌വേഡുകൾ "
എന്ന പുസ്തകം ഇന്ന് ശ്രീനാരായണ സാംസ്കാരിക സമിതി പ്രസിഡന്റും സ്കൂൾ മാനേജറുമായ പ്രൊഫ.ഡോ.പി.പദ്മകുമാർ, സെക്രട്ടറി പള്ളിയാമ്പിൽ ശ്രീകുമാറിന് നൽകി ഉദ്ഘാനം നിർവഹിക്കും. പ്രൊഫ. ടി.എം സുകുമാരബാബു അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥി ഡി.പ്രദീപ് കുമാർ പുസ്തകം പരിചയപ്പെടുത്തുകയും ഗ്രന്ഥകാരൻ റവ. റജി ഡാൻ.കെ. ഫിലിപ്പോസ് ആശംസ അറിയിക്കുകയും ചെയ്യും. പ്രിൻസിപ്പൽ ഡോ. വിജയശ്രീ ടി.എസ് സ്വാഗതവും ഡേവിഡ് മാത്യൂ നന്ദിയും പറയും.