ചേർത്തല: ചേർത്തല തെക്ക് 786ാം നമ്പർ എൻ.എസ്.എസ് കരയോഗം അരീപ്പറമ്പിൽ നിർമ്മിച്ച സുകൃതം കൺവൻഷൻ സെന്റർ 7ന് വൈകിട്ട് മൂന്നിന് എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ ഉദ്ഘാടനംചെയ്യുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.കരയോഗമന്ദിരം മന്ത്രി പി. പ്രസാദ് ഉദ്ഘാടനംചെയ്യും.കെ.സി.വേണുഗോപാൽ എം.പി മുഖ്യപ്രഭാഷണം നടത്തും.
താലൂക്ക് എൻ.എസ്.എസ് യൂണിയൻ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ അദ്ധ്യക്ഷനാകും.അരീപ്പറമ്പ് സ്‌കൂളിന് സമീപം 11000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമ്മിച്ച ശീതികരിച്ച കൺവൻഷൻ സെന്ററിൽ 1500ൽപ്പരം പേർക്ക് പരിപാടികളിൽ പങ്കെടുക്കാം.
വൈകിട്ട് 6ന് കായംകുളം റോയൽ മ്യൂസിക് ബാൻഡിന്റെ മ്യൂസിക്കൽ ഫ്യൂഷനും അരങ്ങേറും. വാർത്താസമ്മേളനത്തിൽ താലൂക്ക് യൂണിയൻ പ്രസിഡന്റ് പ്രൊഫ. ഇലഞ്ഞിയിൽ രാധാകൃഷ്ണൻ,കരയോഗം സെക്രട്ടറി പി.രാധാകൃഷ്ണൻ,ട്രഷറർ ഡി.എൻ.ഹരിദാസ്,കമ്മിറ്റി അംഗങ്ങളായ എൻ.രാധാകൃഷ്ണമേനോൻ, ഗോപി മോഹനൻനായർ,ആർ.നിജത്ത് എന്നിവർ പങ്കെടുത്തു.