ആലപ്പുഴ: നെറ്റ് - നീറ്റ് പരീക്ഷകൾ അട്ടിമറിച്ച എൻ.ടി.എ പിരിച്ചുവിടുക, കേന്ദ്ര മാനവ വിഭവശേഷി മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുക തുടങ്ങിയ ആവുശ്യങ്ങളുമായി എസ്. എഫ്. ഐ സംഘടിപ്പിച്ച പഠിപ്പ് മുടക്ക് ജില്ലയിൽ പൂർണ്ണം. പഠിപ്പ് മുടക്കിനോടനുബന്ധിച്ച് ജില്ലാ കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ ആലപ്പുഴ ഇൻകം ടാക്സ് ഓഫീസിലേക്ക് വിദ്യാർത്ഥി മാർച്ച് സംഘടിപ്പിച്ചു. മാർച്ച് എസ്. എഫ്. ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് സൗരവ് സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഏരിയ ഭാരവാഹികളായ സൽമാൻ, അഭിജിത്ത് എന്നിവർ സംസാരിച്ചു.