photo

ചേർത്തല: ലയൺസ് ക്ലബ് ഒഫ് ചേർത്തല കയർലാൻഡ് ഭാരവാഹികൾ നാളെ ചുമതലയേൽക്കും. ഇത്തവണ നടപ്പാക്കുന്ന ഏഴ് പദ്ധതികളുടെ ഉദ്ഘാടനവും നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തോമസ് കാളാരൻ പ്രസിഡന്റും ടി.പി.ഹരിദാസ് സെക്രട്ടറിയും മെജൊ ഫ്രാൻസിസ് ട്രഷററുമായുള്ളതാണ് പുതിയ നേതൃത്വം. നഗരത്തിൽ 10 പ്ലാസ്റ്റിക് കുപ്പി സമാഹരണ ബൂത്ത് സ്ഥാപിക്കും.വായന പ്രോത്സാഹിപ്പിക്കാൻ കൊക്കോതമംഗലം സെന്റ് ആന്റണീസ് സ്‌കൂൾ,ചേർത്തല താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ പുസ്തക അലമാര സജ്ജമാക്കും.നഗരത്തിലെ ഓട്ടോറിക്ഷകൾക്ക് പ്രഥമശുശ്രൂഷാ പെട്ടി വിതരണംചെയ്യും. ചാലിപ്പള്ളി ലിസ്യുഭവൻ ഓൾഡേജ് ഹോം, മാടയ്ക്കൽ ജീവ ഓട്ടിസം സ്‌പെഷ്യൽ സ്‌കൂൾ എന്നിവിടങ്ങളിൽ ജലശുദ്ധീകരണി സജ്ജീകരിക്കും. ആറ് അങ്കണവാടികൾക്ക് പഠനോപകരണങ്ങളും കളിപ്പാട്ടങ്ങളും പാത്രങ്ങളും നൽകും. ചേർത്തല ബി.ആർ.സിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വെൽനെസ് ഉൽപ്പന്നങ്ങൾ നൽകും. ഈവർഷം മൂന്ന് കുടുംബങ്ങൾക്ക് വീട് നിർമ്മിച്ചുനൽകും. രോഗനിർണയത്തിന് ക്യാമ്പുകൾ സംഘടിപ്പിക്കുകയും ചികിത്സാസഹായം നൽകുകയുംചെയ്യും.വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് തോമസ് കാളാരൻ,സെക്രട്ടറി ടി.പി. ഹരിദാസ്,ട്രഷർ മെജൊ ഫ്രാൻസിസ്,ജോജി ജോസഫ്,ജോഫി കാളാരൻ,ബി. സുദർശനൻ എന്നിവർ പങ്കെടുത്തു.