അമ്പലപ്പുഴ : കാൽനടയാത്രക്കാർക്ക് സഞ്ചരിക്കേണ്ട വഴികളിൽ സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ സ്ഥാപിച്ചിട്ടും നടപടി സ്വീകരിക്കാതെ അധികൃതർ. അമ്പലപ്പുഴ - തിരുവല്ല റോഡിന് ഇരുവശത്തുമുള്ള നടപ്പാതകളിലും ജംഗ്ഷന് തെക്ക് ഭാഗത്തുള്ള ഡിവൈഡറിലുമാണ് ഇത്തരത്തിൽ ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. കാൽനട യാത്രക്കാരുടെ സഞ്ചാരത്തിന് തടസ്സമാകുന്ന തരത്തിൽ നടപ്പാതയിൽ ബോർഡുകൾ സ്ഥാപിക്കരുതെന്ന് കോടതി ഉത്തരവ് നിലവിലുള്ളപ്പോഴാണ് ഇവിടെ സഞ്ചാരം മുടക്കുന്ന രീതിയിലുള്ള ബോർഡുകളുള്ളത്.