അമ്പലപ്പുഴ :അമ്പലപ്പുഴ തെക്ക് കൃഷിഭവന്റെ കീഴിലുള്ള കാർഷിക കർമ സേനയിലേക്ക് ഫീൽഡ് തലത്തിൽ കാർഷിക ജോലികൾ ചെയ്യുന്നതിന് അഗ്രിക്കൾച്ചറൽ ടെക്‌നീഷ്യന്മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരായിരിക്കണം. പ്രായപരിധി 18 നും 55 നും മധ്യേ. അപേക്ഷാ ഫാറം കൃഷിഭവനിൽ ലഭ്യമാണ്.