ചേർത്തല:കണിച്ചുകുളങ്ങര മാവുങ്കൽ ശ്രീഗോപാലകൃഷ്ണ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം നാളെ നടക്കും. മേൽശാന്തി സജി മുഖ്യകാർമികത്വം വഹിക്കും. രാവിലെ 5ന് ആറിന് ഗണപതിഹോമം, ഏഴിന് കലശപൂജ, എട്ടിന് ഭാഗവത പാരായണം, 10ന് കലശാഭിഷേകം. ഉച്ചയ്ക്ക് അന്നദാനവും ഉണ്ടാകും.